/kalakaumudi/media/media_files/2026/02/01/rohit-shetty-2026-02-01-09-40-14.jpg)
മുംബൈ: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ വെടിവയ്പ്പ്. നാല് റൗണ്ട് വെടിവച്ചതായാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവം നടക്കുമ്പോള്‍ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. വീട്ടു ജോലിക്കാരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.
വീടിന്റെ ഭിത്തിയിലാണ് വെടിവച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രോഹിത് ഷെട്ടിയില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജുഹുവിലെ ഷെട്ടി ടവേഴ്‌സ് എന്ന 10 നില കെട്ടിടത്തിലാണ് രോഹിത് ഷെട്ടി താമസിക്കുന്നത്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി. സിസിടിവികളും പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവത്തില്‍ രോഹിത് ഷെട്ടി പ്രതികരിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
