കിടപ്പു രോഗിയായ സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: സഹോദരിയും സുഹൃത്തും പിടിയിൽ

ഓട്ടോറിക്ഷ ഓടിച്ചിരുന്ന സന്തോഷിന് തളർവാതം പിടിപ്പെട്ടതോടെ ഇയാളെ ഒഴിവാക്കി വീട് സ്വന്തമാക്കാനുള്ള തീരുമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
crime

അറസ്റ്റിലായ സെബാസ്റ്റ്യൻ, ഷീബ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: തൃശൂരിൽ കിടപ്പുരോഗിയായ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരിയും സുഹൃത്തും പിടിയിൽ. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.ഷീബയുടെ സഹോദരനും കിടപ്പുരോ​ഗിയുമായ സന്തോഷിനെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷീബയും സെബാസ്റ്റിയനുമാണ് വിവരം നാട്ടുകാരെ അറിയിച്ചത്.തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ സന്തോഷിന്റെ ദേഹത്ത് മുറിവുകളിൽ കണ്ടു.

ഇതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഇതോടെ സെബാസ്റ്റ്യൻ ചിതലിന് തളിക്കാൻ വച്ചിരുന്ന കീടനാശിനി കുടിച്ചു.ഷീബയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരുവരും ചേർന്ന് സന്തോഷിനെ ചങ്ങല ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്.

ഭർത്താവ് മരിച്ച ഷീബയും സുഹൃത്തും കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. സന്തോഷിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന സന്തോഷിന് തളർവാതം പിടിപ്പെട്ടതോടെ ഇയാളെ ഒഴിവാക്കി വീട് സ്വന്തമാക്കാനുള്ള തീരുമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

 

thrissur murder Crime News sister and brother