/kalakaumudi/media/media_files/2025/07/28/dharmasthala-2025-07-28-16-03-35.jpg)
ധര്‍മസ്ഥല / ബെംഗളൂരു : ധര്‍മസ്ഥലയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊ ഴിലാളി പറയുന്ന സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐ ടി). ക്ഷേത്രത്തിന്റെ 3 കിലോമീ റ്റര്‍ ചുറ്റളവിലുള്ള വനപ്രദേശത്ത് കുഴിച്ച് പരിശോധന നടത്താനാണ് സംഘത്തിന്റെ തീരുമാനം. 1988-2014 കാലയളവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ തന്നെക്കൊണ്ട് കുഴിച്ചുമൂടിച്ചെന്ന ഇയാളുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം.
കദ്രിയിലെ പിഡബ്ല്യുഡി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ എസ്ഐടി സംഘം ഇയാളില്‍ നിന്നുള്ള മൊഴി രേഖപ്പെടുത്തല്‍ കഴിഞ്ഞ ദിവസവും തുടര്‍ന്നു. എസ്ഐടി തലവനും പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപിയുമായ പ്രണാബ് മൊഹന്തിയു ടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ശുചീകരണത്തൊഴിലാളി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ തലയോട്ടി ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.എസ്ഐടി സംഘം ബല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയുന്ന കാലയളവില്‍ ധര്‍മസ്ഥല പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ല.