നഗരസഭ കൗണ്‍സിലര്‍ കൊലപാതക കേസിലെ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

2022ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയില്‍വെച്ച് മഞ്ചേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ടത്.

author-image
Punnya
New Update
murder attempt

അബ്ദുല്‍ ഫര്‍ഹാന്‍, ജംഷീര്‍, അബ്രാസ്, തൗഫീഖ് , ഫൈസല്‍ , വാഹിദ്

മലപ്പുറം: മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഒരു വര്‍ഷത്തിനു ശേഷം പിടിയിലായി. ആറു പേരെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളി ക്കല്‍, മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ കെ.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോണ്ടിച്ചേരി, എറണാകുളം, താനൂര്‍, മഞ്ചേരി എന്നിവടങ്ങളില്‍ നിന്നായി പിടികൂടിയത്. പോണ്ടിച്ചേരിയില്‍ നിന്നും തിരൂര്‍ കൂട്ടായി സ്വദേശി പൊന്നക്കടവത്ത് വീട്ടില്‍ അബ്ദുല്‍ ഫര്‍ഹാന്‍ (32), മഞ്ചേരി കിഴക്കേത്തല സ്വദേശി കോഴിത്തോടി ജംഷീര്‍, മഞ്ചേരി കിഴക്കെത്തല കിണറ്റിങ്ങല്‍ വീട്ടില്‍ അബ്രാസ് (28), താനൂര്‍ മൂസിന്റെ പുരക്കല്‍ വീട്ടില്‍ തൗഫീഖ് (32), തിരൂര്‍ കൂട്ടായി സ്വേദേശി പൊന്നാകടവത്ത് വീട്ടില്‍ ഫൈസല്‍ (43), താനൂര്‍ പുതിയ കടപ്പുറം സ്വേദേശി പുരക്കല്‍ വീട്ടില്‍ വാഹിദ് (34) എന്നിവരാണ് പിടിയിലായത്. 2022ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയില്‍വെച്ച് മഞ്ചേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ടത്. കേസില്‍ ഒന്നാം പ്രതിയായ നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് മാട്ടായില്‍ വീട്ടില്‍ ശുഹൈബ് എന്ന കൊച്ചുവിനെയും സുഹൃത്ത് അബ്ദുല്‍ ലത്തീഫിനെയും 2023 ഡിസംബറില്‍ നെല്ലിക്കുത്ത് വെച്ച് ഒരു സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ടി.എസ് സിനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ ജസ്റ്റിന്‍ കെ.ആര്‍, താനൂര്‍ ഡാന്‍സാഫ് എസ്.ഐ പ്രമോദ്, ജി.എസ്.ഐ സത്യപ്രസാദ്, എ.എസ്.ഐമാരായ ഗിരീഷ് കുമാര്‍, അനീഷ് ചാക്കോ പൊലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഐ.കെ, സലീം പി., ജസീര്‍ കെ., പ്രബിഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

manjeri Councilor Municipality