ദിസ്പുര്‍: യുവ ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ സൈബര്‍ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ ജാമ്യമെടുക്കാനായി യുവാവിന് പോകേണ്ടിവന്നത് 200 കിലോമീറ്റര്‍. അസമിലാണ് സംഭവം. നല്‍ബാരി ടൗണിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയായ വര്‍നാലി ദേകയുടെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുക്കാനായാണ് അമിത് ചക്രബര്‍ത്തി എന്ന യുവാവിന് 200 കിലോമീറ്ററിലേറെ പോകേണ്ടിവന്നത്.
2023-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെയ്സ്ബുക്കില്‍ സജീവമായ വര്‍നാലി ദേകയുടെ ചിത്രത്തിന് താഴെ നരേഷ് ബറുവ എന്നയാള്‍ 'ഇന്ന് മേക്കപ്പ് ഇട്ടില്ലേ' എന്ന് കമന്റ് ചെയ്തു. ഈ കമന്റിന് അമിത് ചക്രബര്‍ത്തി പൊട്ടിച്ചിരിക്കുന്ന റിയാക്ഷന്‍ ഇട്ടു. 'അതെങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത്?' എന്നാണ് പ്രകോപിതയായ വര്‍നാലി ദേക നരേഷിന്റെ കമന്റിന് മറുപടിയിട്ടത്. പിന്നാലെ കൊക്രാജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമിത് ചക്രബര്‍ത്തി, നരേഷ് ബറുവ, അബ്ദുള്‍ സുബുര്‍ ചൗധരി എന്നിവര്‍ക്കെതിരെയാണ് വര്‍നാലി പരാതി നല്‍കിയത്. സൈബറിടത്ത് പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് പരാതി നല്‍കിയത്. താന്‍ പരാതി നല്‍കിയെന്ന കാര്യം വര്‍നാലി അമിത് ചക്രബര്‍ത്തിയെ ടാഗ് ചെയ്തുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
ജനുവരിയില്‍ പൊലീസ് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ട് അമിത് ചക്രബര്‍ത്തിക്ക് നോട്ടീസ് കിട്ടി. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്ന് അമിത് പറഞ്ഞു. പിന്നീട് സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചു. അസമിലെ ദേകിയാജുലി സ്വദേശിയായ അമിത് അവിടെനിന്ന് 200 കിലോമീറ്ററോളം അകലെയുള്ള നല്‍ബാരിയിലെത്തി കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. ഉപാധികളോടെയാണ് ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.
കേസിനെ കുറിച്ച് അറിയാന്‍ തന്റെ സുഹൃത്തായ അഭിഭാഷകനാണ് സഹായിച്ചതെന്ന് അമിത് പറയുന്നു. ഇത്ര നിസ്സാരമായ കാര്യത്തിന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്ര കടുത്ത നടപടിയെടുത്തത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഫെയ്സ്ബുക്കില്‍ ഏതോ നരേഷ് ബറുവയിട്ട കമന്റിന് റിയാക്ഷനിടുക മാത്രമാണ് താന്‍ ചെയ്തത്. പരാതിക്കാരി ഐ.എ.എസ്. ഉദ്യോഗസ്ഥയാണെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്നും അമിത് പറഞ്ഞു.
വെറുതെ ഒന്ന് കമന്റിട്ടതാ...ജാമ്യമെടുക്കാന്‍ നടന്ന് യുവാവിന്റെ നടുവൊടിഞ്ഞു