വിവാഹ വാഗ്ദാനം നൽകി പീഡനം : സോഷ്യൽ മീഡിയ താരം 'തൃക്കണ്ണൻ' കസ്റ്റഡിയിൽ

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി.

author-image
Rajesh T L
New Update
hewk

ആലപ്പുഴ: വിവാഹ വാ​ഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.

വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന പേരിൽ ഉള്ള ഹാഫിസ്.

social media rape social media influencer attempt to insult