കാസര്‍കോട്: യുവതിയെ ബസില്‍ നിന്ന് വിളിച്ചിറക്കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് 29 കാരി പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് മേല്‍പ്പറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ടേക്ക് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ചട്ടഞ്ചാലിന് സമീപത്ത് എത്തിയപ്പോള്‍ യുവതിയെ നിര്‍ബന്ധിച്ച് ബസില്‍ നിന്ന് ഇറക്കുകയും സ്‌കൂട്ടറില്‍ കയറ്റി പൊയ്‌നാച്ചിയിലെ വിജനമായ ക്വാറിക്ക് സമീപത്തെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തുനിന്നും രക്ഷപ്പെട്ട യുവതി രക്ഷിതാക്കളെ ബന്ധപ്പെട്ട ശേഷം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. യുവതിയെ പ്രതി ഇന്‍സ്റ്റഗ്രാം വഴി നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
അനീഷും യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ബന്ധം വഷളായതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
