/kalakaumudi/media/media_files/2025/06/26/screenshot_20250626_110039_chrome-2025-06-26-11-58-04.jpg)
കൊല്ലം: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.
വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുകയാണ് ഷെഫീഖ്.
കഴിഞ്ഞ ഞായറാഴ്ച കുരീപ്പുഴയിൽ ആണ് സംഭവം. സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജൂലൈ 5 ന് തിരികെ പോകാനിരിക്കെയാണ് കവർച്ച നടത്തിയത്. ഇയാൾ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.