അച്ഛനെ അമ്മയാണ് കോടാലിക്കിട്ട് വെട്ടിയത്; പുതുപ്പള്ളി മാത്യൂ കൊലക്കേസില്‍ നിര്‍ണ്ണായകമായ മൊഴി നല്കി മകന്‍

പുതുപ്പള്ളി മാത്യൂ കൊലക്കേസില്‍, തന്റെ കണ്‍മുന്നിലിട്ട് അച്ഛനെ കോടാലികൊണ്ട് വെട്ടിയത് അമ്മയെന്ന് ഒമ്പതാം ക്ലാസുകാരനായ മകന്‍ കോടതിയില്‍ മൊഴി നല്കി. അഡിഷണല്‍ ജില്ലാ കോടതി 2 ല്‍ ഉള്ള കേസിന്റെ വിചാരണ ഇനി 21ന് വീണ്ടും നടക്കും.

author-image
Akshaya N K
New Update
a

കോട്ടയം: 2021 ഡിസംബര്‍ 14നു നടന്ന പുതുപ്പള്ളി മാത്യൂ കൊലക്കേസില്‍, തന്റെ കണ്‍മുന്നിലിട്ട് അച്ഛനെ കോടാലികൊണ്ട് വെട്ടിയത് അമ്മയെന്ന് ഒമ്പതാം ക്ലാസുകാരനായ മകന്‍ കോടതിയില്‍ മൊഴി നല്കി. മാത്യുവിനെ തന്റെ അമ്മ റോസന്നയാണ് വെട്ടിക്കൊന്നതെന്ന് മകന്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് കോട്ടയം പുതുപ്പള്ളി പെരുങ്കാവ് പടനിലത്തില്‍ മാത്യു എബ്രഹാം എന്ന 48 വയസ്സുകാരനെ ഭാര്യ റോസന്ന വെട്ടിക്കൊന്നത്. കുട്ടി ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.

അഡിഷണല്‍ ജില്ലാ കോടതി 2 ല്‍ ഉള്ള കേസിന്റെ വിചാരണ ഇനി 21ന് വീണ്ടും നടക്കും.

kerala kottayam Crime murder