/kalakaumudi/media/media_files/2026/02/25/radha-2026-02-25-11-24-35.jpg)
ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയിൽ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.രാധയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയതാവാമെന്നാണ് സംശയിക്കുന്നത്. അടക്കളയിലാണ് അമ്മയെ കുഴിച്ചിട്ടത്. സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ അമ്മയുടേത് സ്വഭാവികമരമണമാണെന്നാണ് ഗിരീഷ് പറയുന്നത്. മരണശേഷം മൃതദേഹം താൻ സംസ്‌കരിക്കുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മദ്യപാനിയായ അമ്മയും മകനും തമ്മിൽ വഴക്കിടൽ പതിവായിരുന്നെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാധയെ കാണാതായതോടെയാണ് അയൽവാസികൾക്ക് സംശയം ഉയർന്നത്. തുടർന്ന് മകനോട് കാര്യങ്ങൾ തിരക്കിയപ്പോൾ അവർ മരിച്ചെന്നും താൻ സംസ്‌കാരം നടത്തിയതായും ഗിരീഷ് പറഞ്ഞു. പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
