ഫോൺ ചെയ്തപ്പോൾ മകൻ ശല്യം ചെയ്തു : മകനെ പൊള്ളലേൽപ്പിച്ചു, പിന്നാലെ അമ്മയെ കാണാതായി

അമ്മയുടെ വീഡിയോകോള്‍ ചോദ്യംചെയ്തതിന്റെ ദേഷ്യത്തിലാണ് പത്തുവയസ്സുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

author-image
Anitha
Updated On
New Update
accident

കാസര്‍കോട്: ഫോണ്‍വിളിക്കിടെ ശല്യംചെയ്തതിന് അമ്മ മകന്റെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചതായി പരാതി. കാസര്‍കോട് ബേക്കലിലാണ് സംഭവം. മകനെ ഉപദ്രവിച്ചതിന് പിന്നാലെ ഭാര്യയെ വീട്ടില്‍നിന്ന് കാണാതായെന്നും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്.

അമ്മയുടെ വീഡിയോകോള്‍ ചോദ്യംചെയ്തതിന്റെ ദേഷ്യത്തിലാണ് പത്തുവയസ്സുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചശേഷം അമ്മയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം പോയെന്നാണ് നിഗമനം.

ബേക്കല്‍ പള്ളിക്കര കീക്കാനം സ്വദേശിയാണ് ഭാര്യ മകനെ പൊള്ളലേല്‍പ്പിച്ചെന്നും ഇതിനുപിന്നാലെ ഭാര്യയെ കാണാതായെന്നും പറഞ്ഞ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഭാരതീയ ന്യായസംഹിത, ബാലനീതി വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ചൈല്‍ഡ്‌ലൈനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

mother Child Abuse