തിരുവനന്തപുരത്ത് മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നാട്ടുകാരാണ് അക്രമണ വിവരം പൊലീസില്‍ അറിയിച്ചത്.മദ്യലഹരിയിലാണ് പ്രതി അമ്മയെ മര്‍ദിച്ചത്

author-image
Sneha SB
New Update
AMMA KILL

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു.തേക്കട സ്വദേശി എണ്‍പത്തി അഞ്ച് വയസ്സുളള ഓമനയാണ് മര്‍ദ്ദനത്തില്‍ മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നാട്ടുകാരാണ് അക്രമണ വിവരം പൊലീസില്‍ അറിയിച്ചത്.മദ്യലഹരിയിലാണ് പ്രതി അമ്മയെ മര്‍ദിച്ചത്.ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായിരുന്ന ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഇതിനു മുമ്പും ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

murder Crime