കിടപ്പു രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തു : സഹോദരിയുടെ പരാതിയിൽ 45 വയസുകാരൻ പിടിയിൽ

കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ സംഭവത്തിൽ 72കാരിയുടെ മകളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.

author-image
Rajesh T L
New Update
zuop

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ സംഭവത്തിൽ 72കാരിയുടെ മകളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മദ്യലഹരിയിൽ 45കാരൻ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 45കാരന്‍റെ സഹോദരിയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടര്‍ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പൊലീസ് 45കാരനെ കസ്റ്റഡിയിലെടുത്തു.

kerala mother son Rape Case rape