അടച്ചിട്ടിരിക്കുന്ന വീടുകളില്‍ കയറി മോഷണം പ്രതി പിടിയില്‍

അടച്ചിട്ടിരിക്കുന്ന വീടുകളില്‍ കയറി മോട്ടറും ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍.

author-image
Punnya
New Update
motor theft

motor theft

ഹരിപ്പാട്: അടച്ചിട്ടിരിക്കുന്ന വീടുകളില്‍ കയറി മോട്ടറും ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പള്ളിപ്പാട് ശ്രീനിലയം വീട്ടില്‍ വിഷ്ണുവിനെയാണ് (29) പിടിയിലായത്. കീരിക്കാട് പള്ളിമുക്കില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ ശനിയാഴ്ച മറുതാമുക്കിനു സമീപം സതീഷ് കുമാറിന്റെ ഉടമസ്തയിലുള്ള വീട്ടില്‍ നിന്നും പമ്പ്‌സെറ്റും മോട്ടറും മോഷണം പോയി. ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിഷ്ണുവിനെ പിടികൂടി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മോട്ടര്‍ വിറ്റ കട ഏതെന്ന് വെളിപ്പെടുത്തി. കൂടുതല്‍ വീടുകളില്‍ നിന്നും മോട്ടറുകള്‍ എടുത്തതായി സമ്മതിക്കുകയും ചെയ്തു. മോട്ടര്‍ വിറ്റെന്ന് പറഞ്ഞ കടയില്‍ പൊലീസെത്തി തിരക്കിയപ്പോള്‍ ഒരുമാസംകൊണ്ട് ഇയാള്‍ നിരവധി മോട്ടറുകള്‍ അവിടെ കൊണ്ടുവന്ന് വിറ്റതായി കണ്ടെത്തുകയും ചെയ്തു. പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന വീടുകള്‍ കണ്ടു വെക്കുകയും പിന്നീട് ഈ വീടുകളില്‍ വന്നു മോഷണം നടത്തുകയും ചെയുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഹമ്മദ് ഷാഫി സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, ഷൈജ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, നിഷാദ്, അല്‍ അമീന്‍, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Theft Harippad police