കോയമ്പത്തൂരില്‍ 5145 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി, 2 മലയാളികള്‍ അറസ്റ്റില്‍

കൊല്ലം സ്വദേശി രജിത് കുമാര്‍ (38), ഇടുക്കി സ്വദേശി ജോണ്‍ വിക്ടര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലേക്ക് കടത്താന്‍ വേണ്ടി തയ്യാറാക്കിയ സ്പിരിറ്റെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

author-image
Biju
New Update
RGg

ചെന്നൈ: കോയമ്പത്തൂരിലെ വന്‍ സ്പിരിറ്റ് വേട്ടയില്‍ 2 മലയാളികള്‍ അറസ്റ്റിലായി. സുലൂരിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 5145 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 

കൊല്ലം സ്വദേശി രജിത് കുമാര്‍ (38), ഇടുക്കി സ്വദേശി ജോണ്‍ വിക്ടര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലേക്ക് കടത്താന്‍ വേണ്ടി തയ്യാറാക്കിയ സ്പിരിറ്റെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.  കോയമ്പത്തൂര്‍ സ്വദേശി പ്രഭാകര്‍ എന്നയാളും അറിസ്റ്റിലായിട്ടുണ്ട്. 

കര്‍ണാടകത്തില്‍ നിന്ന് 35 കാനുകളില്‍ ആയാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് 

 

raid