ഷര്‍ട്ടിന് പിന്നില്‍ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.

എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമര്‍ദ്ദനമേറ്റത്.

author-image
Jayakrishnan R
New Update
kklsmlrm

എഴുമറ്റൂര്‍: പത്തനംതിട്ട എഴുമറ്റൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. സ്‌കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനു പിന്നാലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമര്‍ദ്ദനമേറ്റത്.

ക്ലാസിലിരിക്കുമ്പോള്‍ ഷര്‍ട്ടിനു പുറകില്‍ കുത്തിവരച്ചത് ചോദ്യം ചെയ്തതിനു ആയിരുന്നു മര്‍ദ്ദനം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അഞ്ച്  സഹപാഠികള്‍ക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസടുത്തത്. സഹപാഠികളുടെ മര്‍ദ്ദനത്തില്‍ കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദ്യാര്‍ഥികളെ ഉടന്‍ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. 

sports Crime