.
കാസര്‍ഗോഡ്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വണ്‍വിദ്യാര്‍ഥിക്ക്സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു.
കാസര്‍ഗോഡ് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
ബെഞ്ചു വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ട് . രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെപൊലീസ്കേസെടുത്തു.
ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുതെന്നാണ് വിവരം.വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരുക്കേറ്റ വിദ്യാര്‍ഥി നിലവില്‍ വീട്ടിലാണ്.