ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ രാത്രി നൂഡില്‍സ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോണ്‍ ജൂഡിയുടെ മകള്‍ സ്റ്റെഫി ജാക്വിലിനാണ് (16) മരിച്ചത്. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത നൂഡില്‍സ് ശനിയാഴ്ച രാത്രി സ്റ്റെഫി ജാക്വിലിന്‍ കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നറിയാന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.