വിജാപുറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ ലൈംഗികാതിക്രമത്തിന് ഇരയായി

നവംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്‌കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോവുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

author-image
Biju
New Update
RAPE VARKKALA

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുര്‍ നഗരത്തിലെ സ്‌കൂള്‍ ക്യാംപസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ഇന്‍ജക്ഷന്‍ നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. 

നവംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്‌കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോവുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. 

നവംബര്‍ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയ്യില്‍ ഇന്‍ജക്ഷന്‍ നല്‍കുകയും ചെയ്തതായും പെണ്‍കുട്ടി പറഞ്ഞു. ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.