/kalakaumudi/media/media_files/ulDSWq2F1ivgOwTPh7kh.jpg)
കോഴിക്കോട്: തൂണേരിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. തിങ്കളാഴ്ച്ചയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കാര്‍ത്തികയെ കണ്ടെത്തിയത്.
പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് നിഗമനം.നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് ബിഎസ്സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച
കാര്‍ത്തിക.