/kalakaumudi/media/media_files/2025/07/04/image_search_1751632554031-2025-07-04-18-07-48.webp)
ചെന്നൈ: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് കുമലൻകുട്ടൈയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ എസ്. ആദിത്യയാണ് മരിച്ചത്. സംഭവത്തില്‍ 17 വയസ്സുള്ള രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.. ബുധനാഴ്ച വൈകുന്നേരം സ്കൂളിന് എതിർവശത്തുള്ള ഒരു തെരുവിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ആദിത്യയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഗവൺമെന്റ് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി അറിയിച്ചു.
ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായിരുന്നു ആദിത്യ. ഇവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവായ ശിവയെ അറിയിച്ചിരുന്നു.
ഒരു ആഴ്ച മുമ്പ് തന്റെ മകൻ ക്ലാസ്സിലെ പെൺകുട്ടികളോട് സംസാരിക്കരുതെന്ന് രണ്ട് ആൺകുട്ടികൾ മുന്നറിയിപ്പ് നൽകിയതായി ആദിത്യയുടെ പിതാവ് ശ്രീ ശിവ നൽകിയ പരാതിയിൽ പറയുന്നു . തന്റെ മകനെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിക്കുന്നതായി പ്രദേശത്തെ ഒരു വീട്ടുടമസ്ഥൻ ഫോണിൽ വിളിച്ച് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെ കസ്റ്റയിലെടുത്തത്.