/kalakaumudi/media/media_files/2025/07/06/money-scam-2025-07-06-11-15-09.png)
കൊല്ലം : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍.തട്ടിപ്പ് കേസില്‍ നാലാം പ്രതിയാണ് കൊല്ലം സ്വദേശിയായ യുവതി.കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നും പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് യുവതിയുടെ അറസ്റ്റ്.വിദേശത്ത് കപ്പലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പുനലൂര്‍ സ്വദേശിയുടെ കയ്യില്‍നിന്ന് പണം വാങ്ങിയത്.പതിനൊന്നര ലക്ഷം രൂപയാണ് തവണകളായി ചിഞ്ചുവും അനീഷും സംഘവും തട്ടിയെടുത്തത്.മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലിയാണ് നിഷാദിനു നല്‍കിയ വാഗ്ദാനം.വായ്പ എടുത്താണ് നിഷാദ് പണം നല്‍കിയത്.സമൂഹ മാധ്യമത്തില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പുസംഘം തൊഴില്‍ അന്വേഷികളെ വലയിലാക്കുന്നത്.അത്തരം പരസ്യം കണ്ടാണ് നിഷാദും ഇവരെ സമീപിച്ചത്.ഗൂഗിള്‍ മീറ്റ് വഴിയാണ് ചിഞ്ചു ഇവരുമായി സംസാരിച്ചിരുന്നത്.പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുന്‍പ് അറസ്റ്റ് ചെയ്തിരു.രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്.വലിയതോതിലുള്ള പരാതി ഉയര്‍ന്നതോടെ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.