അച്ഛനെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയില്‍; മരിച്ച പ്രതി ആയുര്‍വേദ ഡോക്ടര്‍

അച്ഛനു ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുര്‍വേദ ഡോക്ടര്‍ നേപ്പാളില്‍ കുളത്തില്‍ മരിച്ചു

author-image
Athira Kalarikkal
New Update
Mayurnadh

Mayurnadh

Listen to this article
0.75x 1x 1.5x
00:00 / 00:00
മുളങ്കുന്നത്തുകാവ്  : അച്ഛനു ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുര്‍വേദ ഡോക്ടര്‍ നേപ്പാളില്‍ കുളത്തില്‍ മരിച്ചു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകന്‍ മയൂര്‍നാഥാണ് (26) മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ അച്ഛനു പ്രാതലില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. 
   ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി മലപ്പുറം ജില്ലയില്‍ ഒരു സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ബന്ധുക്കള്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അപസ്മാര രോഗിയായിരുന്ന മയൂര്‍നാഥ് നേപ്പാളില്‍ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചതായാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 
   യുവാവിന്റെ ബാഗില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ നമ്പറില്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്‌കരിച്ചു.
Murder Case Suspect Found Dead