/kalakaumudi/media/media_files/2025/06/15/mIALNa6VwhSRWlMeSfR6.jpg)
തിരുവനന്തപുരം പനച്ചുമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. മാവ് വിള വീട്ടിൽ താമസിക്കുന്ന കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. യുവതിയെ പന്ത്രണ്ടാം തീയതി മുതൽ കാണാനില്ലായിരുന്നു. എന്നാൽ സമീപത്തെ ഒരു വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടതായി പള്ളിയിലെ അച്ഛന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പള്ളിയിൽ അച്ഛനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോൾ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിലും രാവിലെ രക്തക്കര കഴുകി വൃത്തിയാക്കുന്നത് കണ്ടതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ആമൃത ദേഹം യുവതിയുടേതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെന്ന് സംശയിക്കുന്ന വീട്ടിലെ സന്തോഷ് വിനോദ് എന്നിവരെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏറെക്കാലമായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു പ്രിയംവദ. യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.