നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

തായ്ലന്‍ഡില്‍ നിന്നും കൊച്ചിയിലെത്തിയ യുവതിയാണ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍ ആയത്. ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ വന്നിറങ്ങിയ യുവതിയെ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

author-image
Biju
New Update
frsh

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് ആണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി തുളസിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു.

തായ്ലന്‍ഡില്‍ നിന്നും കൊച്ചിയിലെത്തിയ യുവതിയാണ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍ ആയത്. ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ വന്നിറങ്ങിയ യുവതിയെ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. വിപണിയില്‍ 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതിയില്‍ നിന്നും പിടികൂടിയത്.

തായ് എയര്‍ലൈന്‍സ് വിമാനത്തില്‍ ആയിരുന്നു തുളസി കൊച്ചിയില്‍ എത്തിയിരുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്. കൊച്ചി വിമാനത്താവളം വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് ഈയിടെയായി വര്‍ദ്ധിച്ചുവരികയാണ്. ഈ മാസം ഇത് ആറാം തവണയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തായ്ലന്‍ഡില്‍ നിന്നുമാണ് ഈ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്.

 

nedumbassery