/kalakaumudi/media/media_files/2025/03/03/ClDnF6KD4z3DWp0CVQf0.jpg)
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശിയുടെ ട്രോളര്‍ പിടിച്ചെടുത്തു. മറൈന്‍ ആംബുലസില്‍ നടത്തിയ പട്രോളിംഗില്‍ വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റര്‍ ഉള്ളില്‍ വച്ചാണ് ബോട്ടിനെ പിടി കൂടിയത്. തമിഴ്‌നാട് സ്വദേശിയായ ബേബി ജോണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രോളര്‍ ബോട്ട്.
കഴിഞ്ഞ ആഴ്ചകളിലും തമിഴ്‌നാട്ടില്‍ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തീരത്ത് പരിശോധന തുടരുമെന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.