ഡിണ്ടിഗലില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ വെട്ടിക്കൊന്നു

കഴിഞ്ഞ ജൂണില്‍ ആയിരുന്നു രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം. പ്രബല ജാതിയില്‍ പെട്ട ചന്ദ്രന്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ക്രൂരകൊലപാതകം നടന്നിരിക്കുന്നത്.

author-image
Biju
New Update
death

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദിണ്ടിഗലില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. ക്ഷീരകര്‍ഷകന്‍ ആയ രാമചന്ദ്രന്‍ (24) ആണ് മരിച്ചത്. രാമചന്ദ്രന്റെ ഭാര്യ ആരതിയുടെ അച്ഛന്‍ ചന്ദ്രന്‍ ആണ് വെട്ടിക്കൊന്നത്. 

കഴിഞ്ഞ ജൂണില്‍ ആയിരുന്നു രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം. പ്രബല ജാതിയില്‍ പെട്ട ചന്ദ്രന്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ക്രൂരകൊലപാതകം നടന്നിരിക്കുന്നത്. ചന്ദ്രന്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.