അനധികൃത മദ്യ വില്‍പ്പന പുറത്തുപറഞ്ഞു; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയടക്കം 2 പേരെ കൊലപ്പെടുത്തി

മദ്യവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവില്‍പ്പനയില്‍ അറസ്റ്റിലായി ജാമ്യമത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍.

author-image
Biju
New Update
dfx

Tamilnadu

ചെന്നൈ:തമിഴ്‌നാട്ടില്‍ അനധികൃത മദ്യവില്‍പ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് ദാരുണമായ കൊലപാതകം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.

മദ്യവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവില്‍പ്പനയില്‍ അറസ്റ്റിലായി ജാമ്യമത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍. അനധികൃതമായി മദ്യ വില്‍ക്കുന്നവരുമായി നേരത്തെ യുവാക്കള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. 

ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെന്ന സംശയത്തില്‍ ജാമ്യത്തിലിറങ്ങിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 

 

tamilnadu