ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് അധ്യാപകന്‍റെ ക്രൂര മർദനത്തിൽ ദളിത് വിദ്യാർഥിയുടെ തലയോട്ടി പൊട്ടി. വി അഗാരം സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി ആയ എം സാധുസുന്ദർ ആണ് ക്രൂര മർദനത്തിന് ഇരയായത്. ഈ മാസം 14നാണ് സംഭവം.
സ്കൂളിലെ കായികാധ്യാപകനായ സെംഗെനി ആണ് കുട്ടിയെ മർദിച്ചത്. സെംഗെനി സ്റ്റെയർകേസിനു മുകളിൽ നിന്ന്, മുളവടി കൊണ്ട് കുട്ടിയുടെ തലയിൽ പലതവണ ആഞ്ഞടിച്ചെന്നാണ് ആരോപണം.
അധ്യാപികന്‍റെ അടിയേറ്റ് ബോധരഹിതനായ കുട്ടിയെ അടുത്തുള്ള രണ്ട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ കയൊഴിഞ്ഞു. ഒടുവിൽ പുതുച്ചേരി ജിപ്മറിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയിരുന്നു. സംഭവത്തിൽ അധ്യാപകനെതിരെ ഇത് വരെ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
