ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ കുട്ടിയുടെ നിര്‍ണായക മൊഴി; പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പരിശീലിപ്പിച്ചു

ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് അയാള്‍ മറ്റാര്‍ക്കോ അയച്ചിരുന്നതായും കുട്ടി മൊഴിനല്‍കി.

author-image
Biju
New Update
asu6jt

തിരുവനന്തപുരം: ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂരവീഡിയോദൃശ്യം കാണിച്ചിരുന്നെന്ന് പതിനാറുകാരന്റെ മൊഴി. ഐഎസിന്റെ ഉദ്ഭവത്തെക്കുറിച്ച് ഉള്‍പ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാള്‍ ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചിരുന്നതായാണ് കുട്ടി വെഞ്ഞാറമൂട് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിച്ചെന്നും മൊഴിയിലുണ്ട്.

ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് അയാള്‍ മറ്റാര്‍ക്കോ അയച്ചിരുന്നതായും കുട്ടി മൊഴിനല്‍കി. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും തമ്മില്‍ വഴക്കുണ്ടാവുകയും പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പോലീസെത്തി അമ്മയെയും യുവാവിനെയും ചോദ്യംചെയ്തിരുന്നു.

അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു തന്റെ പേരിലാക്കണമെന്നു പറഞ്ഞാണ് ഇംഗ്ലണ്ടില്‍നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നും കുട്ടി മൊഴിനല്‍കി. പോലീസും തീവ്രവാദവിരുദ്ധ സെല്ലും കുട്ടിയുടെ മൊഴി പരിശോധിച്ചുവരുകയാണ്.