ആരാധനാലയങ്ങളിലെ ഭണ്ഡാരമോഷണം; യുവാക്കള്‍ പിടിയില്‍

കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

author-image
Athira Kalarikkal
Updated On
New Update
arrest

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി : ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയിലായി. നേര്യമംഗലം പിറക്കുന്നം കരയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ പോത്തുകുഴി ഭാഗത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിഷ്ണു (21) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. 

 കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

 

temple Arrest Robbery