ടെന്നീസ് താരത്തിന്റെ കൊലപാതകം ; കാരണം ,മകളുടെ ചിലവില്‍ ജീവിക്കുന്നെന്ന പരിഹാസം

ഹരിയാണ ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ വ്യാഴാഴ്ച രാവിലെ 10:30-നാണ് സംസ്ഥാന ടെന്നീസ് താരമായ രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്.

author-image
Sneha SB
New Update
RADHIKA MURDER


ഡല്‍ഹി : ടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ പ്രതിയായ പിതാവിന്റെ മൊഴി പുറത്ത്.മകളുടെ ചിലവില്‍ ജീവിക്കുന്നു എന്ന് പറഞ്ഞ് തനിക്ക് പരിഹാസം ഏല്‍ക്കേണ്ടി വന്നുവെന്നാണ് പ്രതിയായ ദീപക് യാദവിന്റെ മൊഴി.എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.ഹരിയാണ ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ വ്യാഴാഴ്ച രാവിലെ 10:30-നാണ് സംസ്ഥാന ടെന്നീസ് താരമായ രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്.സ്വന്തം തോക്കുപയോഗിച്ച് 5 തവണയാണ് ഇയാള്‍ വെടിവെച്ചത്.ഇതില്‍ മൂന്ന് വെടിയുണ്ടകള്‍ രാധികയുടെ ദേഹത്ത് തുളച്ചു കയറി.രാധിക സ്വന്തമായി നടത്തുന്ന ടെന്നീസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.സ്വന്തമായി വരുമാനം കണ്ടെത്താനാണ് താരം ടെന്നീസ് അക്കാദമി തുടങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് മാസങ്ങളായി കുടുംബത്തില്‍ വഴക്ക് നടത്തിയിരുന്നു.അതേ സമയം ദീപക്കിന്റെ ഭാര്യ മഞ്ജു പൊലീസിന് മൊഴി നല്‍കിയിട്ടില്ല.

murder