കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് അജിന്‍ അവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു

author-image
Biju
New Update
kavitha

പത്തനംതിട്ട: തിരുവല്ലയില്‍ പ്രണയപ്പകയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിന്‍ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് 12ന് തിരുവല്ലയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് അജിന്‍ അവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.

2019 മാര്‍ച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്, അജിന്‍ അവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തില്‍ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.

ദാരുണ സംഭവത്തിന്റെ നടക്കം ഇപ്പോഴും തിരുവല്ല നഗരത്തിന് വിട്ടുമാറിയിട്ടില്ല. ചിലങ്ക ജംഗ്ഷനില്‍ റോഡിലൂടെ നടന്ന് വരികയായിരുന്ന കവിതയെ അജിന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി. കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തി. ബാഗിലുണ്ടായിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തി. ഞൊടിയിടയില്‍ തീ ആളിക്കത്തി കവിതയുടെ ദേഹമാസകലം പൊള്ളി. ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചാം ദിവസം പെണ്‍കുട്ടി മരിച്ചു. 

ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെണ്‍കുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.