യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്

author-image
Biju
New Update
youth

മലപ്പുറം: പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെ (35) പീഡനക്കേസില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

youth congress