സാം കെ. ചാക്കോ, ജോസഫ് എബ്രഹാം, അനസ് ജോണ്‍സണ്‍, അജിന്‍, സിദ്ധാര്‍ഥ് (19)
പത്തനംതിട്ട: കടയുടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദനം. റാന്നി സ്വദേശികളായ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. കടയില്‍ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്നതറിഞ്ഞെത്തിയ തടഞ്ഞ പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റിലെ സി.പി.ഒ ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത് ലാലിനാണ് യുവാക്കളുടെ മര്‍ദനം ഏറ്റത്. റാന്നി നെല്ലിക്കാമണ്‍ കിഴക്കേതില്‍വീട്ടില്‍ സാം കെ. ചാക്കോ (19), റാന്നി പഴവങ്ങാടി കളികാട്ടില്‍ വീട്ടില്‍ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്പില്‍ അനസ് ജോണ്‍സണ്‍ (23), റാന്നി കരികുളം നെടുപറമ്പില്‍ അജിന്‍ (20), കുമ്പഴവടക്കുപുറം അഞ്ചുമരുതിയില്‍ സിദ്ധാര്‍ഥ് (19) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്ന പ്രതികള്‍, കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടയാളുകള്‍ പള്ളിപ്പടി പോയന്റില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ശരത് ലാലിനെ വിവരം അറിയിച്ചു. വിഷയത്തില്‍ ഇടപെട്ടതോടെ പിന്നീട് ശരത്തിനെ മര്‍ദിച്ചു. ഒന്നാം പ്രതി സാം, പട്ടികകൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്റെ വലതുകൈയില്‍ അടിച്ചു പരിക്കേല്‍പിച്ചു. ആറേമുക്കാലിനു സംഘത്തിലെ മൂന്നുപേരാണ് കടക്കാരനുമായി തര്‍ക്കത്തിലായത്. ഇതിനിടെ കാറിലിരുന്ന രണ്ടുപേരുംകൂടിയെത്തി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ശരത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പത്തനംതിട്ട പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
