കോഴിക്കോട്: വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീടിന് തീപിടിച്ചു. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടിനാണ് തീ പിടിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ടാണ് ഫൈജാസിനെ വെള്ളിയാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച പുലർച്ചെയാണ് കാരപ്പറമ്പ് മാർക്കറ്റ് പരിസരത്തെ ഇയാളുടെ വീടിന് തീപിടിച്ചത്.
മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ഫൈജാസ് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. ഫൈജാസ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ഇവിടെ ലഹരി ഉപയോഗിക്കാനായി നിരവധിപേർ എത്താറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
വീടിന് തീപിടിച്ചതിൽ പോലീസ് അന്വേഷണം ആരംഭിച്ചു.