പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനെയും സെക്രട്ടറിയുടെയും ഓഫീസ് തകർത്തു : അതിക്രമം കാട്ടിയ സ്ത്രീ പിടിയിൽ

പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. പഞ്ചായത്ത്‌ ഓഫീസിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു ആരോപിച്ചാണ് അതിക്രമം നടത്തിയത്

author-image
Rajesh T L
New Update
shyamala

കോട്ടയം: അയ്മനം പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം. അയ്മനം മുട്ടേൽ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. പഞ്ചായത്ത്‌ ഓഫീസിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു ആരോപിച്ചാണ് അതിക്രമം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ശ്യാമളയെ കസ്റ്റഡിയിൽ എടുത്തു.

kottayam Attack panchayat Panchayath office