മാനന്തവാടി : പിലാകാവിൽ കാടിന് തീയിട്ട ആളെ കണ്ടെത്തി വനം വകുപ്പ്. സുധിഷ് എന്ന യുവാവ് കാട്ടാനകളെ മറയാക്കി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളരെ സാഹസികമായി പ്രതിയെ പിടിക്കുകയായിരുന്നു. ഒരേ സ്ഥലത്തു തന്നെ രണ്ടു തവണ തീ പിടിച്ചപ്പോൾ മുതൽ വനപാലകർക്കു സംശയം തോന്നിയിരുന്നു.
വനത്തിനുള്ളിൽ സംശയകരമായ ആരെയെങ്കിലും കണ്ടാൽ ഉടനെ അറിയിക്കണം എന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം തീ അണയ്ക്കുന്നതിനിടെ ഒരാൾ വനത്തിലൂടെ നടന്നു നീങ്ങുന്നതായി വനപാലകർ കണ്ടിരുന്നു. കുരിശു കുത്തി മലയിൽ നിന്ന് സുധിഷിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടത്തെ മറയാക്കി ഇയാൾ രക്ഷപ്പെടുകയിരുന്നു.
വനത്തെ നന്നായി അറിയുന്ന സുധിഷിനു രക്ഷപ്പെടാൻ എളുപ്പമായിരുന്നു. എന്നാൽ സുധിഷിനെ പിടികൂടാൻ മുത്തുമാരി മലയിൽ നിന്ന് പിടികൂടാൻ ഡിഎഫ്ഒയും സംഘവും കാത്തു നിൽക്കുകയായിരുന്നു. ഇത് മനസിലാക്കി മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനപാലകർ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
പിടികൂടിയ ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോൾ പരസ്പര ബന്ധമില്ലാതെയാണ് മറുപടികൾ പറയുന്നത്. ഇത് പൊലീസിനെയും വനംവകുപ്പിനെയും തെറ്റുദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിക്കുകയാണ് എന്ന് ഡിഎഫ്ഒ പറയുന്നത്. സുധീഷിന് വനത്തെക്കുറിച്ച് നല്ല അറിവുണ്ട്. അതിനാൽ അന്വേഷണ സംഘത്തെ തന്ത്രപരമായി കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.
എന്തിനാണ് തീ വച്ചത് എന്ന് ഇയാൾ വ്യക്തമായി മറുപടി തന്നിട്ടില്ല. ഇന്ന് കോടതിയിൽ ഹാജരക്കിയതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. കാട് പൂർണമായും കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരക്കിലോമീറ്റർ ഇടവിട്ടാണ് പുൽൽമേടുകൾക്ക് തീ വച്ചത്.
ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്ററോളം ഉൾവനത്തിലാണ് തീ പടർന്നത്. കഞ്ചാവ് വളർത്തിയതിനുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് സുധീഷ്. സമൂഹമാധ്യമങ്ങളിൽ പൊലീസിനെതിരെ സുധീഷ് രൂക്ഷമായി വിമർശനം നടത്താറുണ്ട്.
കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് വനംവകുപ്പും പൊലീസും ശ്രമിക്കുന്നത്.