വാഹനാപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ട് കടന്നു

കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നാട്ടുകാർ മുറിയുടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

author-image
Anagha Rajeev
New Update
tvm accident
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. 

ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നാട്ടുകാർ മുറിയുടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികിൽ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പിൽ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡിൽ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

car accident