വടകര കടയില്‍ മോഷണം ; ജീവനക്കാരന്‍ അറസ്റ്റില്‍

മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്.കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി കടയില്‍ ജോലി ചെയ്തിരുന്ന ആളാണ് സുനില്‍

author-image
Sneha SB
New Update
GOLD THEFT

കോഴിക്കോട് : കോഴിക്കോട് വടകര കടയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.കുരിയാടി സ്വദേശി സുനിലാണ് അറസ്റ്റിലായത്.മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്.കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി കടയില്‍ ജോലി ചെയ്തിരുന്ന ആളാണ് സുനില്‍.കടയുടമ ലോക്കറില്‍ വക്കുന്നതിനായി സ്‌റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന 24 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.കടയുടമ ഗീത രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കല്യാണാവശ്യത്തിനായി എടുത്ത സ്വര്‍ണം വീട്ടില്‍ വക്കുന്നത് സുരക്ഷിതമല്ല എന്ന് കരുതിയാണ് കടയില്‍ സൂക്ഷിച്ചത്.ഈ വിവരം ആറിയാമായിരുന്ന സുനില്‍, കടയുടമ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയശേഷമാണ് മോഷണം നടത്തിയത്.പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.

vadakara arrested gold theft