/kalakaumudi/media/media_files/2025/01/30/uqcwudngGmhM8O6Nb75V.jpg)
Prajith
കൊട്ടാരക്കര: പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വര്‍ണ്ണവും പണവും കവരുന്ന പ്രതി പാെലീസ് പിടിയില്‍.കിളിമാനൂര്‍ നഗരൂര്‍ വയലരികത്ത് വീട്ടില്‍ പ്രജിത്ത്(29) നെയാണ് പൂയപ്പള്ളി പൊലസ് അറസ്റ്റ് ചെയ്തത്.
യുവതികളുമായി സുഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം അവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന് കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
സമാനമായ രീതിയില്‍ കുറ്റം ചെയ്തതിന് പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ യുവതി ഒരു മാസം മുന്‍പ് നല്‍കിയ പരാതിയില്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടന്നു വരികയായിരുന്നു.
ഇയാള്‍ ഉണ്ടെന്ന് അറിയുന്ന സ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും പ്രിജിത്ത് അവിടെ നിന്നും രക്ഷപെടുന്നതായിരുന്നു പതിവ്.
പോലീസിനെ ഏറനാള്‍ ചുറ്റിച്ച പ്രതി പോലീസിന്റെ വിദഗ്ദമായ അന്വേഷണത്തില്‍ പുനലൂര്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സി.ഐ ബിജു എസ്.ടി യുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരായ രജനീഷ്, അനീസ്,സി.പി.ഒ അന്‍വര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.