/kalakaumudi/media/media_files/2025/06/29/theif-2025-06-29-15-33-57.jpg)
theif
ആലുവ: പള്ളികള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 'പള്ളി കള്ളന്‍' ആലുവയില്‍ സജീവമായി. ഒരാഴ്ചയ്ക്കിടെ നിരവധി പള്ളികളിലും കപ്പേളകളിലുമാണ് മോഷണം നടന്നത്.
രാത്രിയില്‍ കനത്ത മഴയത്താണ് മോഷണം. കള്ളന്റെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ആലുവ സെയ്ന്റ് ഡൊമിനിക്‌സ് പള്ളിയിലാണ് അവസാനം മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12.45-ന് മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. പള്ളിയുടെ മുന്‍വശത്തുള്ള കപ്പേളയുടെ പൂട്ട് തകര്‍ത്ത് അതിലുണ്ടായിരുന്ന പണം കവര്‍ന്നു. ആറായിരം രൂപയോളം കവര്‍ന്നതായി സംശയിക്കുന്നു.
നസ്രത്ത് റോഡിലെ സെയ്ന്റ് മാര്‍ട്ടിന്‍ കപ്പേളയിലും കുന്നുംപുറത്തുള്ള സെയ്ന്റ് ജോസഫ് കപ്പേളയിലുമാണ് മോഷണശ്രമം നടന്നത് . ബുധനാഴ്ച രാത്രി ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നേര്‍ച്ചപ്പെട്ടികള്‍ പൊളിച്ച് എണ്ണായിരം രൂപയോളം കവര്‍ന്നിരുന്നു. സെയ്ന്റ് ഡൊമിനിക്‌സ് പള്ളിയിലെ കൈക്കാരന്‍ വിന്‍സെന്റ് തോട്ടത്തിലും വൈസ് ചെയര്‍മാന്‍ ഡൊമിനിക് കാവുങ്കലും പരാതി നല്‍കി.