കോഴിക്കോട് : വീടിന്റെ ഓട് പൊളിച്ചു കള്ളൻ 25 പവൻ കവർന്നു. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ നിന്നാണ് സ്വർണം കളവുപോയത്. മകളുടെ സ്വർണമാണ് കവർന്നത്. ശനിയാഴ്ച രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിനു പോയ സമയത്തായിരുന്നു മോഷണം.
രാത്രി പത്തുമണിയോടെ കുടുംബം തിരികെ എത്തിയപ്പോൾ കതക് അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ പരാതി ലഭിച്ച മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.