/kalakaumudi/media/media_files/2025/07/31/kevin-murder-2025-07-31-15-59-43.jpg)
ചെന്നൈ : തിരുനല്‍വേലി ദുരഭിമാനക്കൊലയില്‍ തന്റെ മാതാപിതാക്കള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കെവിന്റെ പെണ്‍സുഹൃത്ത് സുഭാഷിണി.പെണ്‍കുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് തന്റെ അച്ഛനും അമ്മക്കും കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞത്.ഇരുവരെയും വെറുതെ വിടണമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
കെവിനും തനിക്കും ഇടയില്‍ ഉണ്ടായിരുന്നത് യഥാര്‍ഥ പ്രണയമാണ്. കുറച്ചുനാള്‍ കൂടി കാത്തിരിക്കാനായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അടുത്തിടെയാണ് അച്ഛന്‍ ഞങ്ങളുടെ കാര്യം ചോദിച്ചത്. അപ്പോള്‍ തങ്ങള്‍ക്കിടയില്‍ ഒന്നുമില്ലെന്നാണ് മറുപടി നല്‍കിയത്. അത് കെവിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്നും പെണ്‍കുട്ടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.തിരുനല്‍വേലിയില്‍ ഐടി പ്രൊഫഷണലും ദളിത് വിഭാഗക്കാരനുമായ കെവിന്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികളായവര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.