ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി പെരുമാറിയത്. ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി.

author-image
Anitha
New Update
jhskaj

തിരുവനന്തപുരം: രോഗിയായ യുവതിയെ അതിക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി പെരുമാറിയത്. ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ സസ്പെൻഡ് ചെയ്തു. ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറാണ് ദിൽകുമാര്‍. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെയാണ് സംഭവമമെന്നാണ് പരാതി.

medical college Sexual Assault