/kalakaumudi/media/media_files/2025/10/21/tattoo-2025-10-21-09-35-14.jpg)
തിരുവനന്തപുരം: തമ്പാനൂരില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന വള്ളക്കടവ് സ്വദേശി റോബിന്‍ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് റോബിന്‍ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
