/kalakaumudi/media/media_files/2025/02/11/xpsbPfNoQ6t70HYksCSD.jpg)
Rep.Img
തൊടുപുഴ: തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ പണവുമായി ഉടമ മുങ്ങിയെന്ന് പരാതി. ഇതോടെ പരിചരമത്തിനായി ലക്ഷങ്ങള്‍ മുടക്കിയ അന്തേവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ് വാര്‍ദ്ധക്യകാല പരിചരണത്തിനായി ഇവര്‍ തൊടുപുഴയിലെ എല്‍ഡര്‍ ഗാര്‍ഡന്‍ എന്ന വൃദ്ധസദനത്തിനാണ് പണം നല്‍കിയത്.
നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് ഉടമ ജീവന്‍ തോമസിന്റെ വിശദീകരണം.
ജീവിത സായാഹ്നത്തില്‍ കൂട്ടിനൊരാളില്ലാത്താവര്‍ക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യവാചകങ്ങളില്‍ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശിയായ കൊച്ചഗസ്തി മുതലക്കോടത്തെ വൃദ്ധ സദനത്തിലെത്തിയത്.ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണം മുഴുവനെടുത്ത് നടത്തിപ്പുകാരന് നല്‍കി.
വൃദ്ധസദനത്തിലെത്തിയ ആദ്യനാളുകളില്‍ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്‌നങ്ങള്‍ തുടങ്ങി. നടത്തിപ്പുകാരനായ ജീവന്‍ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവുമൊക്കെ മുടങ്ങി. പലതവണായി ജീവന്‍ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാല്‍ മതിയെന്നാണ് കൊച്ചഗസ്തി പറയുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ സെക്യൂരിറ്റി ജീവനക്കാരനോ ഇവിടെയില്ല.
കയ്യിലുളള പണം മുടക്കി പ്രായമായ അന്തേവാസികള്‍ തന്നെ വല്ലതുമൊക്കെ പാകം ചെയ്ത് കഴിക്കും. തൊടുപുഴ സ്വദേശി ജീവന്‍ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്‌ട്രേഷന്‍ പോലുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി തകര്‍ന്നതോടെ അയര്‍ലന്‍ഡിലേക്ക് ജോലിയന്വേഷിച്ച് പോയെന്നും പണം കിട്ടുന്ന മുറയ്ക്ക് പ്രശ്‌ന പരിഹാരം കാണുമെന്നാണ് ജീവന്റെ വാദം.