പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയവരുടെ പട്ടികയിൽ പേരുണ്ടെന്ന് ഭീഷണിപ്പെടുത്തി: വെർച്വൽ അറസ്റ്റ് വഴി തട്ടിയത് 1.05 കോടി രൂപ

1.05 കോടി രൂപയാണ് എറണാകുളം സ്വദേശിയായ 60കാരന്റെ കയ്യിൽ നിന്നും സംഘം തട്ടിയെടുത്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയവരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്.

author-image
Aswathy
New Update
Scam

കൊച്ചി: കളമശ്ശേരിയിൽ വെർച്വൽ അറസ്റ്റിലൂടെ 60കാരനിൽ നിന്നും പണം തട്ടിയെടുത്തു. 1.05 കോടി രൂപയാണ് എറണാകുളം സ്വദേശിയായ 60കാരന്റെ കയ്യിൽ നിന്നും സംഘം തട്ടിയെടുത്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയവരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്. വിളിച്ചയാളുടെ ഭീഷണിക്ക് വഴങ്ങി പണം നൽകിയ ശേഷമാണ് ഇദ്ദേഹം വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുന്നത്. തുടർന്ന് താൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിന് ഇരയായെന്ന് മനസിലായപ്പോഴാണ് കളമശേരി പോലീസിൽ പരാതി നൽകിയത്. 

ലഖ്‌നൗവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയ വ്യക്തി വാട്സ്അപ്പിലൂടെ 60കാരനെ വീഡിയോ കോൾ ചെയ്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് പരിശോധിക്കുന്നതിന് തങ്ങൾ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ബാങ്കിലുള്ള മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

 

 

 

 

 

 

 

 

 

financial fraud case virtual arrest scam