ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി : ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം

മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അതിജീവിത മൊഴി നൽകി

author-image
Anitha
New Update
yieorio

ഹൈദരാബാദ്: ഇന്ത്യയിലേക്ക് വന്ന വിദേശ വനിതയെ 3 അംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി കടന്നു കളഞ്ഞു . ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പഹാഡി ഷരീഫിന് സമീപത്ത് ആളൊഴി‌ഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അതിജീവിത മൊഴി നൽകി. ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Crime hyderabad gang rape case rape