ട്രാന്‍സ്‌ജെന്‍ഡറുകളുടെ വേഷത്തില്‍ ഭിക്ഷാടനം ; ഡല്‍ഹിയില്‍ 6 ബംഗ്ലാദേശികള്‍ അറസ്റ്റില്‍

മൈന ഖാന്‍ എന്ന മുഹമ്മദ് സക്കറിയ, സുഹാന ഖാന എന്ന സൗരഭ്, അഖി സര്‍ക്കാര്‍, പഖി എന്ന മുഹമ്മദ് ഖാന്‍, മുഹമ്മദ് റാണ, ജാനി എന്ന ജിമ്മി ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബര്‍ഗുണ, ഗാസിപൂര്‍, നൗഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

author-image
Biju
New Update
ghhj

ന്യൂഡല്‍ഹി : അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന ആറ് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ വേഷത്തില്‍ ഭിക്ഷാടനം നടത്തിയാണ് ഇവര്‍ ഡല്‍ഹിയില്‍ കഴിഞ്ഞു വന്നിരുന്നത്. വെള്ളിയാഴ്ച നോര്‍ത്ത് വെസ്റ്റ് ജില്ലാ പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തു.

മൈന ഖാന്‍ എന്ന മുഹമ്മദ് സക്കറിയ, സുഹാന ഖാന എന്ന സൗരഭ്, അഖി സര്‍ക്കാര്‍, പഖി എന്ന മുഹമ്മദ് ഖാന്‍, മുഹമ്മദ് റാണ, ജാനി എന്ന ജിമ്മി ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബര്‍ഗുണ, ഗാസിപൂര്‍, നൗഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഒരു ഏജന്റ് വഴി അനധികൃതമായാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. ഡല്‍ഹിയില്‍ ജഹാംഗീര്‍പുരി പ്രദേശത്താണ് പ്രതികള്‍ താമസിച്ചിരുന്നത്.

ട്രാഫിക് സിഗ്‌നലുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ വേഷത്തില്‍ യാചന നടത്തി വരികയായിരുന്നു ഇവര്‍. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിരോധിത ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഈ ആപ്പ് വഴിയാണ് പ്രതികള്‍ ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായി സംസാരിക്കാറുണ്ടായിരുന്നത്. നിലവില്‍ പ്രതികളെ നാടുകടത്തല്‍ നടപടികള്‍ക്കായി എഫ്ആര്‍ആര്‍ഒയ്ക്ക് കൈമാറിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.

bangladesh